സ്കൂളിനു സമീപത്തെ ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

LATEST UPDATES

6/recent/ticker-posts

സ്കൂളിനു സമീപത്തെ ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർകാഞ്ഞങ്ങാട്: ഹോസ്ദുർഗ്  പുതിയകോട്ടയിലുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 50 ഓളം കുട്ടികൾക്ക് ശ്വാസതടസവും ശാരീരികാസ്വസ്ഥകളും അനുഭവപ്പെട്ടു. കുട്ടികൾക്ക് അമ്മയും കുഞ്ഞും ആശുപത്രി, ജില്ലാ ആശുപത്രി, മറ്റ്  വിവിധ ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിൽ പ്രാഥമിക ചികിത്സ നൽകി... നിലവിൽ ആർക്കും കൂടുതൽ പ്രശ്നങ്ങൾ ഇല്ല  സബ്കളക്ടർ സൂഫിയാൻ അഹമ്മദ് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ഡോ എ.വി. രാംദാസ് സ്ക്കൂൾ മേധാവികൾ എന്നിവർ ആശുപത്രിയിലെത്തി ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തി.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ കെ.ഇമ്പശേഖർ സബ്കളക്ടർ സൂഫിയാൻ അഹമ്മദിനെ ചുമതലപ്പെടുത്തി.

Post a Comment

0 Comments