നാലര പതിറ്റാണ്ടു കാലമായി കേരളീയ മുസ്‌ലിം സമൂഹത്തിൽ വിപ്ലവാത്മകമായ ഇടപെടലുകൾ നടത്തിയ മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ ഉത്തര മേഖല സമ്മേളനം ജൂലൈ ഏഴിന് കണ്ണൂർ ചേംബർ ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
"സാമൂഹിക മുന്നേറ്റം മാനവികതയിലൂടെ" എന്നതാണ് സമ്മേളന പ്രമേയം. എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ മമ്മദ് കോയ പ്രമേയാവതരണം നടത്തും.
വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാർ കണ്ണൂർ മേയർ മുസ്‌ലി മഠത്തിൽ ഉൽഘാടനം ചെയ്യും. സമ്മേളനത്തിൻ്റെ ഭാഗമായി നടത്തുന്ന വനിത, യുവജന, സംഘടനാ സെഷനുകളിൽ ആയിഷ ഫർസാന, ഹംസ പാലക്കി, പി ടി മൊയ്തീൻ കുട്ടി തുടങ്ങിയവർ വിഷയാവതരണം നടത്തും.
കാസർകോട്, കണ്ണൂർ, വയനാട് കോഴിക്കോട് ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത മുന്നൂറ് അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുകയെന്നു സംഘാടക സമിതി ചെയർമാൻ അഡ്വ: പി വി സൈനുദ്ദീൻ, ജനറൽ കൺവീനർ പി എം അബ്ദുൽ നാസ്സർ, ട്രഷറർ പൊയ്‌ലൂർ അബൂബക്കർ ഹാജി എന്നിവർ അറിയിച്ചു.
0 Comments