ആലപ്പുഴ: കായംകുളം കണ്ടല്ലൂരിൽ ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. പുല്ല്കുളങ്ങര കരിപ്പോലിൽ തങ്കച്ചൻ- സിന്ധു ദമ്പതികളുടെ മകൻ ആദിത്യൻ (12) ആണ് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ചത്.
മാതാവിനോട് റിമോട്ട് ചോദിച്ചിട്ടും നൽകാത്തതിനെ തുടർന്ന് ഉറങ്ങാൻ കയറിയതാണ് ആദിത്യൻ. വീട്ടുകാർ മുറിയുടെ വാതിൽ തള്ളി തുറന്നു കയറി നോക്കിയപ്പോഴാണ് ജനലിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കനകക്കുന്ന് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. എൻ ആർ പി എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. സഹോദരൻ അശ്വിൻ.
0 Comments