മാണിക്കോത്ത്:എസ് കെ എസ് എസ് എഫ് മാണിക്കോത്ത് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതം മധുരമാണ് എന്നവിഷയത്തിൽ എക്സിക്യൂട്ടീവ് മീറ്റും ഉപഹാര വിതരണവും നടത്തി.
അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വച്ച് നടന്ന ചടങ്ങ് മാണിക്കോത്ത് മുസ്ലിം ജമാഅത്ത് പ്രസിഡൻ്റും, എസ് വൈ എസ് ജില്ലാ ട്രഷററുമായ മുബാറക്ക് ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു.
എസ് കെ എസ് .എസ് .എഫ്. മാണിക്കോത്ത് ശാഖ പ്രസിഡൻ്റ് ഹാഫിള് യാസീൻ ദാരിമി അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി മുഹമ്മദ് നാഫിഹ് സ്വാഗതം പറഞ്ഞു.
എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലംപാടി മുഖ്യ പ്രഭാഷണം നടത്തി. മാണിക്കോത്ത് മഹല്ല് ഖത്തീബ് മുഹ്യയദ്ധീൻ അൽ അസ്ഹരി, ഉസ്മാൻ ഫൈസി, യാസിർ തങ്ങൾ, സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, മുഹമ്മദ് സുലൈമാൻ, മുഹമ്മദ് സിനാൻ , അബ്ദുൽ ഹാദി, മുഹമ്മദ്, സഫുവാൻ. സാബിത്ത്, അസ്മിൻ, മുജീബ് തായൽ, മജീദ് തുടങ്ങിയവർ സംസാരിച്ചു. ഹാരിസ് ചിത്താരി നന്ദി പറഞ്ഞു
സമസ്ത പൊതു പരീക്ഷയിൽ മാണിക്കോത്ത് മിഫ്ത്ഹുൽ ഉലൂം മദ്രസയിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ' സ്നേഹോപഹാരം നൽകി അനുമോദിച്ചു.
0 Comments