അബ്ദുൾ ഗഫൂർ ബാവ, പി.ബി. ഇബ്രാഹിം ഹാജി എന്നിവരുടെ പേരിൽ ഐ.എൻ.എൽ അജാനൂർ പഞ്ചായത്ത് കമ്മറ്റി പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

അബ്ദുൾ ഗഫൂർ ബാവ, പി.ബി. ഇബ്രാഹിം ഹാജി എന്നിവരുടെ പേരിൽ ഐ.എൻ.എൽ അജാനൂർ പഞ്ചായത്ത് കമ്മറ്റി പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് : 
വിട പറഞ്ഞു പോയ പാർട്ടിയുടെ സജീവ പ്രവർത്തകരും സാമൂഹ്യ സാംസ്കാരിക ചാരിറ്റി രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായ  മായിൻകാടത്ത് അബ്ദുൾ  ഗഫൂർ ബാവ,  പി.ബി. ഇബ്രാഹിം ഹാജി ചിത്താരി എന്നിവരുടെ പേരിൽ ഐ.എൻ.എൽ അജാനൂർ പഞ്ചായത്ത് കമ്മറ്റി പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു.  അജാനൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്, സി.എച്ച്. ഹസൈനാറിൻ്റെ തെക്കേപ്പുറത്തുള്ള വസതിയിൽ വെച്ച്  നടന്ന പ്രാർത്ഥനക്ക് തെക്കേപ്പുറം ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഇർശാദ് അൽ അസ്ഹരി നേതൃത്വം നല്കി. തുടർന്ന് നടന്ന അനുസ്മരണ യോഗം ഐ.എൻ.എൽ . പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ഹസൈനാർ ഹാജിയുടെ അധ്യക്ഷതയിൽ ഐഎൻഎൽ ജില്ല പ്രസിഡന്റ് എം ഹമീദ് ഹാജി ഉൽഘാടനം ചെയ്തു . ജില്ല വൈസ് പ്രസിഡന്റ് മാട്ടുമ്മൽ ഹസ്സൻ ഹാജി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ഇബ്രാഹിം, മുൻസിപ്പൽ സെക്രട്ടറി സി.കെ നാസർ, ഖത്തർ ഐം എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സെക്രട്ടറി മുസ്തഫ കബീർ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.

പ്രസ്തുത ചടങ്ങിൽ എം.ഐ.ഉസ്മാൻ, എൽ .അബ്ദുൾ കരീം, എം.ഇസ്മയിൽ ,സി.എച്ച് മുഹമ്മദ് കുഞ്ഞി, സി.എച്ച്. ഹാരിസ്,ഷാനി ബാവ, കെ.എച്ച് അബ്ദുൾ കരീം, സൈദ് ബാവ, അബ്ദുൾ റഹിമാൻ കൊത്തിക്കാൽ, എം.നൗഷാദ്, ഹുസൈൻ.യു.വി, ബഷീർ കൊത്തിക്കാൽ, ഷൗക്കത്ത് കൊത്തിക്കാൽ, കുഞ്ഞുമോൻ ഇഖ്ബാൽ നഗർ, മഹമൂദ് ഉപ്പേരി , സി.പി.ഹംസ ചിത്താരി, ഇർശാദ് ചിത്താരി ,എ.കെ.അബ്ദുൾ ഖാദർ, എസ്.പി മജീദ്, അബ്ദുൽ റഹിമാൻ പാട്ടില്ലത്ത് എന്നിവർ സംബന്ധിച്ചു.Post a Comment

0 Comments