കാഞ്ഞങ്ങാട് : റിയൽ ഹൈപ്പർ മാർക്കറ്റിന്റെ വിവിധ ഷോറൂമുകളിൽ 2024 - 25 അധ്യയന വർഷത്തെ വരവേൽക്കാനൊരുക്കിയ ബാക് ടു സ്കൂൾ സമ്മാന പദ്ധതിയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
നറുക്കെടുപ്പിൽ വിജയികളായ ഉപഭോക്താക്കളാണ് സമ്മാനങ്ങൾ നേടിയത്. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ആസിഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. ചെറുവത്തൂരിലെ അഞ്ജലി വാഷിങ്മെഷീനും കല്ലൂരാവിയിലെ മുഹമ്മദ് സ്വലാഹ് ട്രോളി ബാഗും കരസ്ഥമാക്കി. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.മഹേഷ്, സെക്രട്ടറി പി.പി. അനിൽ, ട്രഷറർ ആസിഫ് മെട്രോ, റിയൽ മാനേജിങ് ഡയറക്ടർ സി.പി. ഫൈസൽ, പി.ആർ.ഒ, മൂത്തൽ നാരായണൻ എന്നിവർ സംബന്ധിച്ചു.
0 Comments