എൽ.ജി.എം.എൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി ഒപ്പു മതിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

എൽ.ജി.എം.എൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി ഒപ്പു മതിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു




മഡിയൻ :2023-24 സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതം പൂര്‍ണ്ണമായി അനുവദിക്കാത്തത് മൂലം തദ്ദേശസ്ഥാപനങ്ങളില്‍ രൂപപ്പെട്ട ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൽ.ജി.എം.എൽ  സംസ്ഥാന കമ്മിറ്റി ജൂലൈ 20ന് സംഘടിപ്പിക്കുന്ന കളക്ട്രേറ്റ്  മാർച്ചിന്റെ പ്രചരണാർത്ഥം എൽ.ജി.എം.എൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി 
ഒപ്പു മതിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.മഡിയൻ ജംഗ്ഷനിൽ  വെച്ച് നടന്ന പരിപാടി LGML മണ്ഡലം കൺവീനർ സികെ ഇർഷാദിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.മുസ്ലിം ലീഗ് ദേശീയ കൗൺസിലർ എ ഹമീദ് ഹാജി,മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹമീദ് ചേരക്കാടത്ത്,ജോയിന്റ് സെക്രട്ടറി പിഎം ഫാറൂഖ്, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,സെക്രട്ടറി ഖാലിദ് അറബികാടത്ത്,പാർട്ടി ലീഡർ ഷീബ ഉമ്മർ,കോൺഗ്രസ്‌ പഞ്ചായത്തംഗം കെ രവീന്ദ്രൻ,മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ നദീർ കൊത്തിക്കാൽ, പഞ്ചായത്ത്‌ പ്രസിഡന്റ് ‌ആസിഫ് ബദർ നഗർ,വനിതാ ലീഗ് 
പഞ്ചായത്തംഗംങ്ങളായ ഇബ്രാഹിം  ആവിക്കാൽ,കുഞ്ഞാമിന സി, ഷക്കീല ബദറുദ്ധീൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.മുസ്ലിം ലീഗിന്റെയും വനിതാലീഗിന്റെയും പ്രവർത്തകരും പൊതു ജനങ്ങളും ഒപ്പ്  രേഖപ്പെടുത്തി പ്രതിഷേധിച്ചു.സി എച്ച് ഹംസ സ്വാഗതവും ഹാജറ സലാം നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment

0 Comments