കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികൾ മേൽപ്പറമ്പ് പോലീസിന്റെ പിടിയിൽ

LATEST UPDATES

6/recent/ticker-posts

കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികൾ മേൽപ്പറമ്പ് പോലീസിന്റെ പിടിയിൽ

 


സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 1.152 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട്, അജാനൂർ, പുതിയക്കണ്ടത്തെ വി. പ്രവീൺ (39), മാവുങ്കാൽ കാട്ടുകുളങ്ങരയിലെ കണ്ടത്തിൽ ഹൗസിൽ കെ.വി ശ്രീജിത്ത് (26) എന്നിവരെയാണ് മേൽപ്പറമ്പ് എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്‌ച വൈകുന്നേരം നോർത്ത് ചട്ടഞ്ചാലിൽ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ചെർക്കള ഭാഗത്തു നിന്നു എത്തിയത്. പൊലീസ് കൈകാണിച്ചപ്പോൾ വേഗത കുറച്ചുവെങ്കിലും പെട്ടെന്നു മുന്നോട്ടെടുത്തു. ഇതിനിടയിൽ സിവിൽ പൊലീസ് ഓഫീസർ ജോസ് വിൻസന്റ് സ്കൂട്ടറിന്റെ ഹാൻഡലിൽ പിടിച്ചു നിർത്തി. സംശയം തോന്നിയ പൊലീസ് സംഘം സ്കൂട്ടറിന്റെ സീറ്റിന്റെ അടിവശം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ രാമചന്ദ്രൻ നായർ, സുഭാഷ്, സിവിൽ പൊലീസ് ഓഫീസർ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments