ചിത്താരി സ്കൂളിലെ റാഗിംഗ്; ആറ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

LATEST UPDATES

6/recent/ticker-posts

ചിത്താരി സ്കൂളിലെ റാഗിംഗ്; ആറ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ


 കാഞ്ഞങ്ങാട് : ഷൂസ് ധരിച്ചെത്തിയ ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചതിന് 15 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതിന് പിന്നാലെ ആറുപേരെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. 

ചിത്താരിയിലെ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം 15 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കഴിഞ്ഞദിവസം ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തിരുന്നു.

ഇന്ന് ചേർന്നമാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം. വിദ്യാർഥികളെ മർദ്ദിക്കുന്ന വീഡിയോ പരിശോധിച്ചതിൽ ആറു പേരെ മർദ്ദനമേറ്റ വിദ്യാർത്ഥി തിരിച്ചറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.രണ്ടാഴ്‌ചത്തെക്കാണ് സസ്പെൻഷൻ. മർദ്ദിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് കേസടുത്തത്.

Post a Comment

0 Comments