ഓൺലൈൻ തട്ടിപ്പിൽ പനയാൽ സ്വദേശിക്ക് ഒരു കോടി 94 ലക്ഷം നഷ്ടമായി

LATEST UPDATES

6/recent/ticker-posts

ഓൺലൈൻ തട്ടിപ്പിൽ പനയാൽ സ്വദേശിക്ക് ഒരു കോടി 94 ലക്ഷം നഷ്ടമായി

കാഞ്ഞങ്ങാട് :ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് ട്രേഡിങ് ആപ്പ് വഴിയും വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഒരു കോടിയിലധികം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. പള്ളിക്കര പനയാൽ പഞ്ചിക്കൊള ഹൗസിൽ ബി. പി കൈലാസിൻ്റെ 37)പരാതിയിൽ ബേക്കൽ പൊലീസ് അജ്ഞാതനെതിരെ കേസെടുത്തു. 19442603 രൂപയാണ് തട്ടിയെടുത്തത്. അഡ്വൈസറി, ജംവെ എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും ജംവിജി ട്രേഡിങ് ആപ്പ് വഴിയുമാണ് പണം തട്ടിയത്. ജൂൺ ഏഴിനും ഈ മാസം അഞ്ചിനുമിടയിലാണ്‌ പണം വാങ്ങിയത്. എന്നാൽ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കേസ്. ജില്ലയിലെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ് കേസാണിത്

Post a Comment

0 Comments