ചൂരൽമലയിൽ പോളിടെക്നിക്കിലും പള്ളിയിലും മദ്റസയിലും താൽക്കാലിക ആശുപത്രി ഒരുങ്ങുന്നു

ചൂരൽമലയിൽ പോളിടെക്നിക്കിലും പള്ളിയിലും മദ്റസയിലും താൽക്കാലിക ആശുപത്രി ഒരുങ്ങുന്നു



മേപ്പാടി: ഉരുൾപൊട്ടലിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി ചൂരൽമലയിലെ പള്ളിയിലും മദ്റസയിലും താൽക്കാലിക ആശുപത്രി സജ്ജമാക്കും. മേപ്പാടി താഞ്ഞിലോടുള്ള ഗവ. പോളിടെക്നിക് കോളജിലും താൽക്കാലിക ആശുപത്രി ഒരുങ്ങുന്നുണ്ട്.


അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് ചൂരൽമലയിൽനിന്ന് 18 കിലോമീറ്റർ ദൂരമുണ്ട്. ഏറ്റവും അടുത്തുള്ള മികച്ച ചികിത്സ സൗകര്യവും ഇവിടെയാണ്. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകാനായാണ് ചൂരൽമലയിൽതന്നെ താൽക്കാലിക സംവിധാനങ്ങൾ ഒരുങ്ങുന്നത്. ചൂരൽമലയിലും മുണ്ടക്കൈയിലുമായുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 73 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണസംഖ്യ ഉയരുമെന്നാണ് പുറത്തുവരുന്ന വിവരം.

Post a Comment

0 Comments