വയനാട്‌ ദുരന്തം; താൽക്കാലിക പാലം നിർമ്മിച്ച്‌ സൈന്യം

വയനാട്‌ ദുരന്തം; താൽക്കാലിക പാലം നിർമ്മിച്ച്‌ സൈന്യം

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചുരൾമല പാലത്തിന്‌ സമീപം താൽക്കാലിക പാലം സ്ഥാപിച്ച്‌ സൈന്യം. ഈ പാലത്തിലൂടെ മുണ്ടക്കൈ ഭാഗത്തുള്ളവരെ പുറത്തേക്കെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക്‌ സാധിക്കും.


പാലം തകർന്നതിനാൽ രാവിലെ റോപ്‌ വഴിയായിരുന്നു രക്ഷാ പ്രവർത്തകർ ദുരന്തമുഖത്ത്‌ എത്തിയിരുന്നത്‌.


നേരത്തെ നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ വയനാട്ടിലേക്ക് തിരിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. അധികം വൈകാതെ റിവർ ക്രോസിംഗ്‌ ടീം എത്തിച്ചേരുമെന്നും ആർമിയുടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്ഥലം സന്ദർശിച്ചതായും മന്ത്രി അറിയിച്ചിട്ടുണ്ട്‌.


ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സേവനവും ആവശ്യം വന്നാൽ ലഭ്യമാവുമെന്നും ഡിഎസ്‌സിയുടെ 89 പേരടങ്ങുന്ന ടീം സ്ഥലത്ത് എത്താറായെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്‌ബുക്കിലൂടെയായിരുന്നു മന്ത്രി വിവരം അറിയിച്ചത്‌.

 

Post a Comment

0 Comments