ഉദുമ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പാലക്കുന്നിലെ ഹോം സ്റ്റേയില്‍ നിരോധിത ഡിസ്പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും ഉപയോഗിക്കുന്നതായും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതും കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. പാലക്കുന്നിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന് 5000 രൂപ പിഴ ചുമത്തി കാസര്‍കോട് നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ മലിനജല പ്ലാന്റുകളില്‍ അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 10000 രൂപ വീതം പിഴ ചുമത്തി. പരിശോധനയില്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. നാരായണി, സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് ബാബു, ഇ കെ ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments