ഉരുൾ പൊട്ടൽ: നാലാംദിനം നാലു​പേർ ജീവിതത്തിലേക്ക്

ഉരുൾ പൊട്ടൽ: നാലാംദിനം നാലു​പേർ ജീവിതത്തിലേക്ക്


 കൽപ്പറ്റ: വയനാട്ടിൽ 200 ലേറെ ആളുകള​ുടെ ജീവനെടുത്ത ഉരുൾപൊട്ടലുണ്ടായതിന്റെ നാലാംദിവസം നാലുപേർ ജീവിതത്തിലേക്ക് തിരികെ. സൈന്യത്തിന്റെ രക്ഷാപ്രവർത്തനത്തിലാണ് തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തിയത്. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തിയത്. തുടർന്ന് ഇവരെ വ്യോമമാർഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.


നാലുദിവസമായി ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. രണ്ടു സ്‍ത്രീകളെയും രണ്ടു പുരുഷൻമാരെയുമാണ് നാലാംനാൾ ജീവിതത്തിലേക്ക് .

Post a Comment

0 Comments