മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയ രണ്ടുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയ രണ്ടുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു


 ബേക്കൽ: വയനാട് ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണംനടത്തിയ രണ്ട്പേർക്കെതിരെ പൊലീസ് കേസെടുത്തു.

 പെരിയ സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ സാമൂഹ്യ മാധ്യമമായ ഗ്രൂപ്പായ സി. കെ. യുഫാമിലി എന്ന ഗ്രൂപ്പിലും സി. യു കേരള എന്ന ഗ്രൂപ്പിലും വന്ന പോസ്റ്റിനെതിരെയാണ് ബേക്കൽ പൊലീസ്കേസെടുത്തത്. 

ചെമ്മട്ടം വയൽ സ്വദേശി കെ. അഖിലേഷിന്റെ്റെ പരാതിയിൽ ഗൗരി ശങ്കരി, ത്രിലോചനൻ എന്നിവർക്കെതിരെയാണ് കേസ്. 

വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനെ ചെയ്യാൻ അഭ്യർഥിച്ചുള്ള പോസ്റ്റിന് എതിരെ ജനങ്ങൾ തമ്മിൽ കലാപം ഉണ്ടാക്കുന്നതിന് വേണ്ടിയും ദുരന്ത നിവാരണ റിലീഫിനുള്ള അഭ്യർഥന തള്ളിക്കളായാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിന് മെസേജ് പോസ്റ്റ് ചെയ്തെന്നാണ് പരാതി.

Post a Comment

0 Comments