വിദ്യാർഥിയുടെ രക്ഷിതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണുമരിച്ചു. പൊന്നാനി എം.ഐ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക തൃശ്ശൂർ വടക്കേക്കാട് കല്ലൂർ സ്വദേശി ബീവി കെ. ബിന്ദു (51) ആണ് മരിച്ചത്.
വടക്കേക്കാട് ഞമനങ്ങാട് ഐ.സി.എ. സ്കൂളിന് സമീപമാണ് താമസം.ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനുശേഷമായിരുന്നു സംഭവം. സഹപ്രവർത്തകർചേർന്ന് പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: ആറ്റുപ്പുറം കീക്കോട്ട് ഹൈദ്രോസ് തങ്ങൾ. മാതാവ്: അറക്കൽ അമീനക്കുട്ടി. മകൻ: സയ്യിദ് ആദിൽ. മരുമകൾ: ഫായിസ.സഹോദരങ്ങൾ: മുഹമ്മദ് തങ്ങൾ, ഫൗസിയ ബീവി, സയ്യിദ് ഹാരിസ് (അക്ഷര കോളേജ് വടക്കേക്കാട്). കബറടക്കം ബുധനാഴ്ച ഒൻപതിന് കല്ലൂർ ജുമാഅത്ത് പള്ളി കബർസ്താനിൽ.
0 Comments