ഉദുമ മണ്ഡലം ജനകീയ സദസ്സ്; ദേശീയ പാതയില്‍ പെരിയാട്ടടുക്കത്ത് കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു
Wednesday, August 07, 2024
ദേശീയ പാതയില്‍ പെരിയാട്ടടുക്കത്ത് കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. ജനകീയ സദസ്സില്‍ അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി നടപടിസ്വീകരിച്ചത്. ഗ്രാമ നഗരങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ
ഗ്രാമ നഗരങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദുമ മണ്ഡലം ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേലമ്പാടി, കുറ്റിക്കോല്‍ പഞ്ചായത്തുകളിലാണ് യാത്രാ പ്രശ്‌നങ്ങളുള്ളതെന്ന് എം.എല്‍.എ പറഞ്ഞു. ' സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലയിലെ യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ സ്വകാര്യ സ്റ്റേജ് കാര്യേജ് സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റൂട്ട് പ്രൊപ്പോസല്‍ ആലോചനാ യോഗത്തില്‍ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളും ബസ് അസോസിയേഷന്‍ പ്രതിനിധികളും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
പൊതുഗതാഗത ആവശ്യങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ബസ്സുകളുടെ എണ്ണവും സമയ ക്രമവും, കണക്ടിവിറ്റി പരിശോധന, കൃത്യതയും പ്രവര്‍ത്തനനിലവാരവും, സാമ്പത്തിക ലാഭവും നഷ്ടവും, തടസ്സമില്ലാത്ത യാത്രാസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ജനകീയ സദസ്സില്‍ ചര്‍ച്ച ചെയ്തു. പുതിയ റൂട്ടുകള്‍ പ്രൊപ്പോസലുകള്‍ ആഗസ്ത് 14ന് വൈകീട്ട് അഞ്ച് വരെ ആര്‍.ടി ഓഫീസില്‍ സ്വീകരിക്കും.
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീത കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ സി.ഐ ഷൈന്‍, കെ.എസ്.ആര്‍.ടി.സി എ.ടി.ഒ കെ. പ്രിയേഷ് കുമാര്‍, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി.എസ് സജി പ്രസാദ് സ്വാഗതവും ആര്‍.ടി.ഒ സീനിയര്‍ സൂപ്രണ്ട് കെ. വിനോദ് കുമാര്‍ നന്ദിയും പഞ്ഞു.
0 Comments