ബേക്കൽ: ബേക്കൽ ബീച്ച് പാർക്കിൻ്റെ നേതൃത്വത്തിൽ സന്ദർശകരുമായി സഹകരിച്ച് നാഷണൽ ബുക്ക് ലവേർസ് ദിനത്തിൽ വയനാട് ദുരന്തത്തിൽ നിന്നും അതിജീവിച്ചവർക്കായി ഒരുക്കുന്ന പുനരധിവാസപദ്ധതിക്ക് വേണ്ടി പുസ്തക സമാഹരണം തുടങ്ങി. പദ്ധതിയുടെ ഉൽഘാടനം ബേക്കൽ റിസോർട്സ് ഡവലപ്മെൻ്റ് കോർപറേഷൻ(BRDC) പ്രൊജക്ട് മാനേജർ US പ്രസാദ് ,അഡ്വ.മനോജ് കുമാറിൽ നിന്നും ഏറ്റ് വാങ്ങി നിർച്ചഹിച്ചു.
സന്ദർശകർക്കും പൊതു ജനങ്ങൾക്കും പുസ്തകങ്ങൾ ബേക്കൽ ബീച്ച് പാർക്കിലെ കളക്ഷൻ പോയിൻ്റിൽ ഏൽപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബേക്കൽ ബീച്ച് അധികൃതർ അറിയിച്ചു. അനസ് മുസ്തഫ ,ഷീബ KCK എന്നിവർ പ്രസംഗിച്ചു.
0 Comments