കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് അബൂദാബി ശാഖാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന ജീവ കാരുണ്യ രംഗ ത്തെ നിറസാന്നിധ്യം സി എച്ച് മുഹമ്മദ് അസ്‌ലമിന്റെ സ്മരണക്കായി 2024 ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പരിധിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് അബുദാബി ശാഖാ കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. കാഞ്ഞങ്ങാട് ടൗണ്‍ നൂര്‍ മസ്ജിദ് ഹാളില്‍ നടന്ന ചടങ്ങില്‍ അബുദാബി ശാഖാ കമ്മിറ്റി വൈസ് പ്രസിഡന്റ് മുബാഷ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. നൂര്‍ മസ്ജിദ് ഖത്തീബ് മുഹ്‌യുദ്ദീന്‍ ആസിഫ് ദാരിമി അല്‍ അസ്ഹരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച ഫാത്തിമത്ത് ഹുഫൈസ കാഞ്ഞങ്ങാട് കടപ്പുറം, ഫാത്തിമത്ത് ഫിദ സൗത്ത് ചിത്താരി, മുഹമ്മദ് അഫ്ശീന്‍ ഹോസ്ദുര്‍ഗ് കടപ്പുറം, മുഹമ്മദ് ഫസ്ല്‍ ബല്ലാക്കടപ്പുറം എന്നിവര്‍ മര്‍ഹൂം സി എച്ച് മുഹമ്മദ് അസ്‌ലം സ്മാരക വിദ്യാഭ്യാസ അവാര്‍ഡും ഉപഹാരവും ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായ എം കെ അബൂബക്കര്‍ ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, ജാതിയില്‍ ഹസൈനാര്‍, പി കെ അബ്ദുല്ലക്കുഞ്ഞി, കെ ബി കുട്ടി ഹാജി, ശരീഫ് എഞ്ചിനീയര്‍, റഷീദ് തോയമ്മല്‍, താജുദ്ദീന്‍ കമ്മാടം, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി എന്നിവരും അബുദാബി ശാഖാ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ റഹിമാന്‍ ആറങ്ങാടി, കെ. ജി. ബഷീര്‍, ഷാഫി സിയാറത്തിങ്കര, സി. എച്ച്. അഷ്‌റഫ്, യാക്കൂബ് ആവിയില്‍, ഇബ്രാഹിം പള്ളിക്കര, അഷ്‌റഫ് സിയാറത്തിങ്കര, ശരീഫ് എം എസ് കെ വി എന്നിവരും നൂര്‍ മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ സി ഹസൈനാര്‍ പാലക്കി, അബ്ദുല്‍ മജീദ്, കുഞ്ഞാമദ് ഹാജി പ്രഭാത്, റിയാസ് അതിഞ്ഞാല്‍, ശരീഫ് മാങ്ങാട്, അബ്ദുല്ല ഹാജി മയൂരി, മുഹമ്മദ് ചമയം, ഷറഫുദ്ദീന്‍ തോഫ എന്നിവരും മുസ്തഫ സി എച്ച് ബഹ്‌റൈന്‍, മുഹമ്മദ് കുഞ്ഞി സി എച്ച് സൗത്ത് ചിത്താരി, കെ ടി അബ്ദുല്‍ റഹ്മാന്‍ ഹാജി, പി മുഹമ്മദ് കുഞ്ഞി, ഷഫീഖ്, മുഷ്താഖ് അഹ്മദ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments