വയനാട് ദുരന്തബാധിതരുടെ വായ്പകൾ കേരളാ ബാങ്ക് എഴുതിത്തളളി

LATEST UPDATES

6/recent/ticker-posts

വയനാട് ദുരന്തബാധിതരുടെ വായ്പകൾ കേരളാ ബാങ്ക് എഴുതിത്തളളി



കൊച്ചി: കേരളാ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ആയ വയനാട് ദുരന്തത്തിന്റെ ഇരകളുടെ വായ്പ എഴുതിത്തള്ളി കേരളാ ബാങ്ക്. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരിച്ചവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും ആണ് എഴുതിത്തള്ളിയത്. ബാങ്ക് ഭരണസമിതി യോഗത്തിലാണ് തീരുമാനം.

നേരത്തെ കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു.


ജൂലൈ 30നുണ്ടായ ദുരന്തത്തിൽ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ആണ് കണ്ടെത്തിയത്. ഇനിയും നൂറിലേറെ പേരെ കണ്ടെത്താനുണ്ട്.


 

Post a Comment

0 Comments