തിരുവനന്തപുരം; പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവ് വന്നതിനാല്‍ പരിമിതി കണക്കിലെടുത്ത.സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. വൈദ്യുതി ഉപഭോഗം വൈകുന്നേരം 7 മുതല്‍ രാത്രി 11 വരെ പരമാവധി കുറയ്ക്കണമെന്നും ബുധനാഴ്ച്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പില്‍ കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് ഇപ്പോഴത്തെ പ്രധാന കാരണമായി കെഎസ്ഇബി പറയുന്നത്. സംസ്ഥാനത്തേക്ക് ലഭിക്കേണ്ട വൈദ്യുതിയില്‍ ഇത് കാരണം അവിചാരിതമായ കുറവുണ്ടായി. ഇതിന് പുറമെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ദ്ധനവുണ്ടായെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. ഈ സാഹചര്യത്തില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നാണ് അഭ്യര്‍ത്ഥന.
0 Comments