കാസർകോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ഡി ശില്‍പ വീണ്ടുമെത്തും. പി ബിജോയിയെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായി നിയമിച്ചു. ഡി.ശില്‍പ നിലവില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറലായാണ് ജോലി ചെയ്യുന്നത്. കാസര്‍കോട്ടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയായിരുന്നു ശില്‍പ. 2016 ഐ പി എസ് ബാച്ചില്‍പ്പെട്ട ശില്‍പ്പയെ പ്രൊബേഷന്റെ ഭാഗമായി നേരത്തെ കാസര്‍കോട് എഎസ്പിയായി പ്രവര്‍ത്തിച്ചിരുന്നു. ബംഗളൂരു എച്ച്എസ്ആര്‍ ലേ ഔട്ട് സ്വദേശിയായ ശില്‍പ്പ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദവും നേടിയിരുന്നു.
0 Comments