കാഞ്ഞങ്ങാട്: സ്വാതന്ത്ര്യദിനത്തിൽ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീര ജവാന്മാരെ ആദരിച്ച് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രവർത്തകർ. ഹോസ്ദുർഗ് പോലീസ് സ്റ്റേഷന് കീഴിൽ ഹോം ഗാർഡായി സേവനം ചെയ്യുന്ന ചെമ്മട്ടംവയൽ സ്വദേശി മണി.കെ , പാണത്തൂരിനടുത്ത ബാബു കെ.ജെ എന്നിവരെയാണ് ആദരിച്ചത്. വേലാശ്വരം ഗവ.യു പി സ്‌കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് വിനോദിന്റെ അധ്യക്ഷതയിൽ പ്രഥമാധ്യാപകൻ വിഷ്ണു നമ്പൂതിരി സ്വാഗതഭാഷണം നടത്തി. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി ഭടന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. അബ്ദുന്നാസർ പി എം, അഷറഫ് പറമ്പത്ത്, ശറഫുദ്ധീൻ തോഫ, ബഷീർ കുശാൽ, എം ബി ഹനീഫ്, ശ്രീകുമാർ പള്ളഞ്ചി, അഷറഫ് കൊളവയൽ, അബൂബക്കർ ഖാജ എന്നിവർ സംസാരിച്ചു.
0 Comments