കാഞ്ഞങ്ങാട്: ചിങ്ങം 1 കർഷക ദിനത്തിൽ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രവർത്തകർ കർഷകയെ ആദരിച്ചു. അജാനൂർ പഞ്ചായത്തിലെ മികച്ച കർഷകയായ വേലാശ്വരത്തെ കെ. ജ്യോതിയെയാണ് ആദരിച്ചത്. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി പൊന്നാട അണിയിച്ച് ഉപഹാര സമർപ്പണം നടത്തി. അബ്ദുന്നാസർ പി എം , ശറഫുദ്ധീൻ തോഫ, ബഷീർ കുശാൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ: കർഷക ദിനത്തിൽ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രവർത്തകർ അജാനൂർ പഞ്ചായത്തിലെ മികച്ച കർഷകയായ വേലാശ്വരത്തെ കെ. ജ്യോതിയെ ആദരിക്കുന്നു.
0 Comments