കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. കാസര്‍കോട് തളങ്കര എം.ഐ.എ.എല്‍.പി സ്‌കൂള്‍ അധ്യാപകനും അധ്യാപക പരിശീലകനുമായ കരിവെള്ളൂര്‍ പുത്തൂരിലെ പി.സതീശന്‍(52) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നുരാവിലെയാണ് അന്ത്യം സംഭവിച്ചത്. വടംവലി താരവും റഫറിയും വടംവലി അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. ഭൗതികശരീരം ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ എത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുത്തൂരില്‍. പുത്തൂരിലെ പരേതനായ തോട്ടോന്‍ കൃഷ്ണന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: നന്ദിനി( അധ്യാപിക, ജിഎച്ച്.എസ്.എസ് കുട്ടമത്ത്). മക്കള്‍: സിദ്ധാര്‍ഥ്(കുസാറ്റ്), ആദിത്യ. സഹോദരങ്ങള്‍: സുനില്‍ കുമാര്‍, സുരേഷ് കുമാര്‍.
0 Comments