കാഞ്ഞങ്ങാട് : ദീർഘ വീക്ഷണത്തോടെയും ഉന്നതമായ ചിന്തയും സാമൂഹ്യ സേവനം ചെയ്‌തു കൊണ്ട് സാധാരണ ജനങ്ങളോടൊപ്പം ജീവിതം നയിച്ച ഉത്തമ വ്യക്തിയായിരുന്നു കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയെന്ന് സൗത്ത് ചിത്താരി ഖത്തീബ് ഉസ്താദ് ഹസ്സൻ അർഷദി.
എന്നും പാൽ പുഞ്ചിരിയോടെ ആളുകളെ സമീപിച്ച അദ്ദേഹത്തിൽ ഒരുപാട് നന്മകൾ നിറഞ്ഞ മാതൃകകൾ നമുക്ക് കാണാൻ പറ്റും. ഇന്ന് ഇത്തരം വ്യക്തികളുടെ വേർപാട് നമ്മുടെ സമൂഹത്തിൽ വല്ലാത്ത ശൂന്യത ഉണ്ടാക്കുന്നു എന്ന കാര്യം വേദനാജനകമാണെന്നും നാടിന്റെ നന്മ വിളക്കാണ് നഷ്ടമായതെന്നും ഹസ്സൻ അർഷദി കൂട്ടിച്ചേർത്തു.
സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീർഘ കാല ജമാഅത്ത് പ്രസിഡന്റ്റും ചിത്താരിയുടെ നിറ സാനിധ്യവും മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ ഉന്നത സേവനങ്ങൾ നൽകി തിളങ്ങി നിന്ന കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ "അനുസ്മരണവും പ്രാർത്ഥന സദസ്സിലും അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സഫ്‌വാൻ തങ്ങൾ എഴിമല പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ സ്വാഗതം പറഞ്ഞു.
0 Comments