ചിത്താരി ഡയാലിസിസ് സെന്റർ ചെയർമാനായി ഹബീബ് കൂളിക്കാടിനെ തെരെഞ്ഞെടുത്തു

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെന്റർ ചെയർമാനായി ഹബീബ് കൂളിക്കാടിനെ തെരെഞ്ഞെടുത്തു



കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി സഹായിചാരിറ്റബിൾ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെന്റർ ചെയർമാനായി ഹബീബ് കൂളിക്കാടിനെ തെരെഞ്ഞെടുത്തു. പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റർ ചെയർമാനായിരുന്ന കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി കഴിഞ്ഞയാഴ്ച മരണപ്പെട്ടിരുന്നു. ആ ഒഴിവിലേക്കാണ് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ മകനും ജീവകാരുണ്യ രംഗങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന ഹബീബ് കൂളിക്കാടിനെ ചെയർമാനായി തെരെഞ്ഞെടുത്തത്. 


ഡയാലിസ് സെൻ്റർ  ട്രസ്റ്റ് ചെയർമാൻ മിന്ന ഷെരീഫ്  അദ്ധ്യക്ഷത വഹിച്ചു. ജുനൈദ് റഹ്മാനി വയനാട് പ്രാർത്ഥന നിർവഹിച്ചു.  ഡയാലിസ് സെൻ്റർ  അഡ്മിനിസ്റ്റർ ഷാഹിദ് ചിത്താരി സ്വാഗതം പറഞ്ഞു. സൗത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ,

ജനറൽ സെകട്ടറി ഷറഫുദ്ദീൻ ബെസ്റ്റിന്ത്യ, മുൻ ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, മുഅസ്സിൻ മുഹമ്മദ് നിസാർ മൗലവി, സെന്റർ ചിത്താരി ജമാഅത്ത് കമ്മിറ്റി സെക്രട്ടറി അബ്ദുള്ള കക്കൂത്തിൽ, സോഷ്യൽ വർക്കർ അഷ്‌റഫ് ബോംബെ, എം എസ് എഫ് ജില്ലാ ട്രഷറർ ജംഷീദ് കുന്നുമ്മൽ, നുഹ്മാൻ ബടക്കൻ , സമീർ എം കെ, നൗഷാദ് മുല്ല എന്നിവർ സംസാരിച്ചു,


Post a Comment

0 Comments