ഹൊസ്ദുർഗ് പോലീസിന്റെ ഹോപ്പിന് പഠന സാമഗ്രികൾ നൽകി കാഞ്ഞങ്ങാട് കൂളിക്കാട് സെറാമിക് ഹൗസ്

LATEST UPDATES

6/recent/ticker-posts

ഹൊസ്ദുർഗ് പോലീസിന്റെ ഹോപ്പിന് പഠന സാമഗ്രികൾ നൽകി കാഞ്ഞങ്ങാട് കൂളിക്കാട് സെറാമിക് ഹൗസ്




കാഞ്ഞങ്ങാട്: എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ തോറ്റവരെയും പാതിവഴിയില്‍ പഠനം മുടങ്ങിയവരെയും കണ്ടെത്തി പഠനം തുടരാനും പരീക്ഷയെഴുതാനും പ്രേരണയും സഹായവും നല്‍കുന്ന കേരള പോലീസിന്റെ പദ്ധതിയായ ഹോപ്പിന്റെ ഹോസ്ദുർഗ്ഗ് പോലീസ് സ്‌റ്റേഷന് കീഴിലുള്ള ക്ലാസ് മുറിയിലേക്ക് പഠന സാമഗ്രികൾ നൽകി കാഞ്ഞങ്ങാട് കൂളിക്കാട് സെറാമിക് ഹൗസ്.  


വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്‍ററിംഗ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ നിരവധി കുട്ടികള്‍ പോലീസിന്‍റെ ഈ പദ്ധതിയിലൂടെ പഠിച്ച് കാസർകോട് ജില്ലയിൽ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ വിജയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയാണ് ഹോസ്ദുർഗ്ഗ് പൊലീസിന് കീഴിലും ക്ലാസ്സുകൾ തുടങ്ങുന്നത്. ജില്ലാ പോലീസ് അഡിഷണൽ എസ് പി  ബാലകൃഷ്‌ണൻ നായർ ഇതിന്റെ  ജില്ലാ നോഡൽ ഓഫീസർ. ഹോസ്ദുർഗ്ഗ് സ്റ്റേഷൻ ഹൗസ്‌  ഓഫീസർ അജിത്ത് കുമാർ , പി ആർ ഓ പ്രേമൻ, എ എസ് ഐ ലീന എന്നിവർ ചേർന്ന് കൂളിക്കാട് സെറാമിക് മാനേജർ കെപി മുസ്തഫയിൽ നിന്നും പഠന സാമഗ്രികൾ ഏറ്റുവാങ്ങി .


Post a Comment

0 Comments