പാലക്കുന്ന് ബട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

LATEST UPDATES

6/recent/ticker-posts

പാലക്കുന്ന് ബട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു



പാലക്കുന്ന്: ബട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഐടിഐ വിദ്യാർത്ഥി  മരിച്ചു. ഒപ്പം സഞ്ചരിച്ച സുഹൃത്തിന് ഗുരുതര പരിക്ക്. ആറാട്ട് കടവ് വെടിത്തറക്കാൽ സ്വദേശി സിദ്ദു എന്ന സിദ്ധാർത്ഥ് (21) ആണ് മരിച്ചത്. സുഹൃത്ത് വൈഷ്ണവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവോണദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ പാലക്കുന്ന് ബട്ടത്തൂർ റോഡിൽ വച്ചാണ് അപകടം. പാലക്കുന്നിലെ ടെമ്പോ ടാക്സി ഡ്രൈവർ രവിയുടെയും ജയശ്രീയുടെയും  ഏക മകനാണ് സിദ്ധാർത്ഥ്. ആറാട്ട് കടവിലെ കബഡി താരം കൂടിയാണ് സിദ്ധാർത്ഥ്. തിരുവോണ ദിവസം നടന്ന അപകടമരണം  ആറാട്ടുകടവിനെ കണ്ണീരിലാഴ്ത്തി.

Post a Comment

0 Comments