മലപ്പുറത്ത് ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു. മലപ്പുറം കോട്ടക്കല്‍ കോഴിച്ചെനയില്‍ ആണ് സംഭവം. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടില്‍ നൗഫലിന്റെ മകള്‍ ഹൈറ മറിയത്തെയാണ് വീട്ടിലെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടി കളിക്കുന്നതിനിടയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉള്ളത്. പോസ്റ്റ്മോർട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
0 Comments