മസ്ജിദ് പുനർ നിർമ്മാണ ഫണ്ടിലേക്ക് സംഭാവന നൽകി പടന്നകടപ്പുറം സ്വദേശി പി.വി കുമാരൻ

മസ്ജിദ് പുനർ നിർമ്മാണ ഫണ്ടിലേക്ക് സംഭാവന നൽകി പടന്നകടപ്പുറം സ്വദേശി പി.വി കുമാരൻ




വലിയ പറമ്പ : പടന്ന കടപ്പുറം പാണ്ട്യാല വളപ്പ് പ്രദേശത്ത് പുനർ നിർമ്മിക്കുന്ന ജുമാ മസ്ജിദിന് സഹായം നൽകി മുൻ പ്രവാസിയും, പടന്നക്കടപ്പുറത്ത് പ്രവർത്തിക്കുന്ന ഷാർജ റൈസ് മിൽ ഉടമയുമായ പി.വി. കുമാരൻ.


വർഷങ്ങളായി നിബിദിന പരിപാടിയിലേക്ക് തരികഞ്ഞിയും, മധുര പലഹാരങ്ങളുമായി സഹകരിക്കാറുള്ള കുമാരനും, കുടുംബവും. മസ്ജിദ് പുനർനിർമ്മാണ ഫണ്ടിലേക്ക്   നല്ല ഒരു സംഖ്യയുമാണ് ഈ വർഷം കടന്നവന്നത്.


കെ പി അബ്ദുൽ മജീദ് ഹാജിയുടെ അധ്യക്ഷതയിൽ നിർമ്മാണ കമ്മിറ്റി വർക്കിംഗ് ചെയർമാൻ പി വി അബ്ദുൽ സലാം ഹാജി സംഖ്യ ഏറ്റുവാങ്ങി.


എൻ കെ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മഹല്ല് ഖത്തീബ് അബ്ദുല്ല അഹ്സനി ഉൽഘാനം ചെയ്തു. നൂർ മുഹമ്മദ് മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ മുത്തലിബ്  മൗലവി പന്ത്രണ്ടിൽ, എ സി  അബ്ദുൽ ഗഫാർ മൗലവി, കെ കെ കുഞ്ഞബ്ദുല്ല , പി. മുസ്തഫ , കുഞ്ഞബ്ദുല്ല അഞ്ചില്ലത്ത്,  ബി എസ് മുഹമൂദ്  എന്നിവർ സംസാരിച്ചു.

Post a Comment

0 Comments