കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ വീണ്ടും ഹവാല വേട്ട. കാൽ കോടിയോളം രൂപയുമായി കാർ യാത്രക്കാരൻ അറസ്റ്റിൽ. പള്ളിക്കര കല്ലിങ്കാൽ സ്വദേശി ഷംസു സലാം (61) ആണ് പൊലീസിന്റെ പിടിയിലായത് . രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ യുടെ നിർദ്ദേശപ്രകാരം ഹൊസ്ദുർഗ്ഗ് പൊലീസ് ബുധനാഴ്ച്ച മഡിയനിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് പണം കണ്ടെത്തിയത്. വാഗൺ ആർ കാറിൽ നിന്നാണ് 24,79, 300 രൂപ പിടികൂടിയത്. എസ് ഐ അഖിലും സംഘവുമാണ് ഹവാലാ പണം പിടികൂടിയത്. ചൊവ്വാഴ്ച്ച പടന്നയിൽ വച്ചു എം.കെ. ഹാഷിമി (41) നെ ചന്തേര പൊലീസ് പിടികൂടിയിരുന്നു.9.12 ലക്ഷം രൂപ ഇയാളിൽ നിന്നു പിടികൂടിയിരുന്നു.
0 Comments