കാമുകനുമായി ഹോട്ടല്‍മുറിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതി ചോരവാര്‍ന്നുമരിച്ചു

LATEST UPDATES

6/recent/ticker-posts

കാമുകനുമായി ഹോട്ടല്‍മുറിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതി ചോരവാര്‍ന്നുമരിച്ചു



ഹോട്ടല്‍മുറിയില്‍ വച്ച് കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതി ചോരവാര്‍ന്നുമരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ 23കാരിയാണ് മരിച്ചത്. സംഭവത്തില്‍ കാമുകനായ 26കാരനെ പോലീസ് അറസ്റ്റ് ചെയ്തു.


ജനനേന്ദ്രിയത്തിന് മുറിവുണ്ടായി യുവതിക്ക് രക്തസ്രാവമുണ്ടായതോടെ പരിഭ്രാന്തനായ കാമുകന്‍ ആശുപത്രിയില്‍ കൊണ്ടുപോവാതെ ഓണ്‍ലൈനില്‍ ഇതിനു പരിഹാരം തേടുകയായിരുന്നു. ഇതിനിടെ അമിതരക്തസ്രാവമുണ്ടായി യുവതി അബോധാവസ്ഥയിലായി.


തുടര്‍ന്ന് കാമുകന്‍ തന്റെ കൂട്ടുകാരനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ നില ഗുരുതരമായതോടെ അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.



പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് യുവതിയുടെ മരണകാരണം രക്തസ്രാവമാണെന്നു വ്യക്തമായത്. യുവാവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.


Post a Comment

0 Comments