കാഞ്ഞങ്ങാട് നഗരത്തിൽ കൂട്ട വാഹനാപകടം. സ്‌കൂൾ ബസിടിച്ചു വഴിയാത്രക്കാരൻ മരിച്ചു. അജാനൂർ കിഴക്കും കര മണലിലെ കൃഷ്‌ണൻ (75)ആണ് മരിച്ചത്. വ്യാഴാഴ്ചവൈകീട്ട് അഞ്ചു മണിയോടെ നോർത്ത് കോട്ടച്ചേരിയിലാണ് അപകടം. നിയന്ത്രണം വിട്ട മിനിസ്‌കൂൾ ബസ് ആദ്യം വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിന്നീട് കാറിൽ ഇടിച്ചു നിന്നു. ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരൻ കൃഷ്ണനെ ഉടൻതന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടം വരുത്തിവെച്ചത്. അതേസമയം ബസ്സിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് പരിക്കില്ലെന്നാണ് വിവരം.
0 Comments