പുല്ലൂർ കണ്ണോത്ത് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

പുല്ലൂർ കണ്ണോത്ത് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി



കാഞ്ഞങ്ങാട്: ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചും തല ഭിത്തിയിൽ ഇടിച്ചും കൊലപ്പെടുത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂർ കണ്ണോത്ത് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കണ്ണോത്ത് സ്വദേശി ബീന(40) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദാമോദരനെ (55)അമ്പലത്തറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് കൊലപാതകം നടന്നത്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കത്തിൽ ഭാര്യയെ കഴുത്ത് ഞെരിച്ചും, തല ഭിത്തിയിലിടിച്ചും കൊലപെടുത്തിയതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കൊലപാതക വിവരം ദാമോദരൻ അയൽവാസികളെ അറിയിച്ചത്. വിവരത്തെത്തുടർന്ന് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

Post a Comment

0 Comments