മാനസികവെല്ലുവിളിയുള്ള വീട്ടമ്മയെ കൊന്ന് ഭോഗിച്ചു; ഓട്ടോഡ്രൈവര്‍ പിടിയില്‍

മാനസികവെല്ലുവിളിയുള്ള വീട്ടമ്മയെ കൊന്ന് ഭോഗിച്ചു; ഓട്ടോഡ്രൈവര്‍ പിടിയില്‍



രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്ന  മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മയെ ഓട്ടോഡ്രൈവര്‍ തലയ്ക്കിടിച്ചുകൊന്ന ശേഷം ഭോഗിച്ചു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. ഓട്ടോഡ്രൈവറായ സയിദ് സുഹൈല്‍ ആണ് പിടിയിലായത്.

അമ്പതുകാരിയാണ് കൊല്ലപ്പെട്ടത്. കോലാറിലെ മുല്‍ബാഗലിലെ സപ്തംബര്‍ 24നാണ് വീട്ടമ്മ കൊല്ലപ്പെട്ടത്. രണ്ടുകുട്ടികളുടെ മാതാവായ വീട്ടമ്മ രാത്രി 7.30ന് വീട്ടില്‍ നിന്ന് ഇറങ്ങി മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്നു. രാത്രിയിലും പ്രവര്‍ത്തിക്കുന്ന എപിഎംസി മാര്‍ക്കറ്റില്‍ നിന്ന് പുലര്‍ച്ചെ ഒന്നോടെ വീട്ടിലേക്ക് നടന്നുവരികയായിരുന്ന വീട്ടമ്മയെ പ്രതി ലിഫ്റ്റ് നല്‍കി ഓട്ടോയില്‍ കയറ്റുകയായിരുന്നു.


വീട്ടിലേക്ക് കൊണ്ടുപോവുന്നതിനു പകരം ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയെങ്കിലും അപകടം മണത്ത വീട്ടമ്മ വാഹനത്തില്‍ നിന്നു ചാടി. ഇതോടെ സുഹൈല്‍ കല്ലെടുത്ത് വീട്ടമ്മയുടെ തലയ്ക്കടിച്ചു. കുഴഞ്ഞുവീണ വീട്ടമ്മയെ ഓട്ടോയിലേക്ക് കയറ്റിയ ശേഷം പ്രതി ഇവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. മൃതദേഹം ഉപേക്ഷിച്ച ശേഷം പ്രതി ഇവിടെ നിന്ന് ഓട്ടോയുമായി കടക്കുകയും ചെയ്തു.



ഭാര്യയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മ ഓട്ടോയില്‍ കയറിപ്പോവുന്നത് കണ്ടു. ഓട്ടോയുടെ നമ്പര്‍ കണ്ടെത്തിയ പോലീസ് തുടര്‍ന്ന് സയിദ് സുഹൈലിനെ പിടികൂടുകയും ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയുമായിരുന്നു.

Post a Comment

0 Comments