കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായ പത്തു വയസുകാരന്റെ ഹൃദയത്തിലേക്കുള്ള ഞരമ്പ് ഡോക്ടറുടെ കൈപ്പിഴയില്‍ മുറിഞ്ഞു പോയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാസര്‍കോട് നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും. സംഭവത്തെ കുറിച്ച് ഡിഎംഒ ഡോ. എവി രാംദാസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരളത്തെ അശോകന്റെയും കാര്‍ത്യായനിയുടെയും മകനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. സപ്തംബര്‍ 18 നാണ് ശസ്ത്രക്രിയ നടന്നത്. ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയിരുന്നു. ശസ്ത്രക്രിയക്കിടെ പിഴവ് സംഭവിച്ചുവോ എന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിക്കുമെന്ന് ഡിഎംഒ അറിയിച്ചു. വീട്ടുകാര്‍ക്ക് വേണ്ടി പെരളം സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ഡിഎംഒയ്ക്ക് പരാതി നല്‍കിയത്.
0 Comments