കാസർകോട്: ജില്ലയിലെ ഏഴ് എസ് ഐ മാരെ സ്ഥലം മാറ്റി ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഉത്തരവായി. ഹോസ്ദുർഗ്ഗിൽ നിന്നു അൻസാറിനെ ബേക്കലിലേയ്ക്കും ആദൂരിൽ നിന്നു അനുരൂപിനെ ഹൊസ്ദുർഗിലേയ്ക്കും സ്ഥലം മാറ്റി. കാസർകോട് നിന്നു സി. റുമേഷിനെ ആദൂരിലേയ്ക്കും കാസർകോട് ട്രാഫിക് യൂണിറ്റിൽ നിന്നു പ്രതീഷ് കുമാറിനെ ടൗൺ സ്റ്റേഷനിലേയ്ക്കും കാസർകോട് ടൗണിൽനിന്ന് അഖിൽ പി.പിയെ കാസർകോട് ട്രാഫിക് യൂണിറ്റിലേയ്ക്കും മാറ്റി. വി.പി. അഖിലിനെ ഹൊസ്ദുർഗ്ഗിൽ നിന്നു കാസർകോട് ടൗണിലേയ്ക്കും വി.മോഹനനെ ഹൊസ്ദുർഗ്ഗ് കൺട്രോൾ റൂമിൽ നിന്നു ഹൊസ്ദുർഗ് സ്റ്റേഷനിലേയ്ക്കും സ്ഥലം മാറ്റി.
0 Comments