ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തതായി പരാതി; ബേക്കല്‍ പൊലീസ് കേസെടുത്തു

ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തതായി പരാതി; ബേക്കല്‍ പൊലീസ് കേസെടുത്തു



 ബേക്കൽ: ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരന്‍, ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കേസെടുത്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 36കാരിയാണ് പരാതിക്കാരി.

കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും. 2010 മുതല്‍ 2021 വരെയുള്ള വിവിധ സമയങ്ങളില്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

Post a Comment

0 Comments