അബൂദബിയില്‍ മാന്‍ഹോളിലിറങ്ങിയ രണ്ട് മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു

അബൂദബിയില്‍ മാന്‍ഹോളിലിറങ്ങിയ രണ്ട് മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു



അബൂദബിയില്‍ മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പാലക്കാട് സ്വദേശി രാജ് കുമാര്‍ (38) പത്തനം തിട്ട കോന്നി സ്വദേശി അജിത്ത് വള്ളിക്കോട് (40), പഞ്ചാബ് സ്വദേശി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.അല്‍ റീം ഐലന്റിലെ ബില്‍ഡിങ്ങിന്റെ മാന്‍ ഹോള്‍ വൃത്തിയാക്കാനെത്തിയതായിരുന്നു തൊഴിലാളികള്‍. ആദ്യം ഇറങ്ങിയ ആളെ കാണാതെ വന്നതോടെ ബാക്കി രണ്ടുപേരും കുഴിയില്‍ ഇറങ്ങുകയും മൂവരും വിഷവാതകം ശ്വസിച്ചു മരിക്കുകയുമായിരുന്നു.


Post a Comment

0 Comments