കാറിൽ നിന്ന്തെറിച്ചുവീണ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും ഉടമസ്ഥ യെ കണ്ടെത്തി തിരിച്ചു നൽകിയ ഓട്ടോ ഡ്രൈവറുടെ സത്യസന്ധതക്ക് നാടിന്റെ അംഗീകാരം

കാറിൽ നിന്ന്തെറിച്ചുവീണ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും ഉടമസ്ഥ യെ കണ്ടെത്തി തിരിച്ചു നൽകിയ ഓട്ടോ ഡ്രൈവറുടെ സത്യസന്ധതക്ക് നാടിന്റെ അംഗീകാരം



കാഞ്ഞങ്ങാട്: കാറിൽ നിന്ന്തെ റിച്ചുവീണ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും ഉടമസ്ഥ യെ കണ്ടെത്തി തിരിച്ചു നൽകി യ ഓട്ടോ ഡ്രൈവറുടെ സത്യസ ന്ധതക്ക് നാടിന്റെ അംഗീകാരം. പള്ളിക്കര കല്ലിങ്കാൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർതൊട്ടിയി ലെ അഷ്ക്കർ അലിയാണ് ഉടമ സ്ഥനെ തേടിപ്പിടിച്ചുകണ്ടെത്തി പണവും ഫോണും തിരിച്ചു നൽ കിയത്.


പയ്യന്നൂർ പെരിങ്ങോം കൊട്ടാ ടിക്കുന്നേൽ വി.എസ് ശ്രീജയു ടെത് ആയിരുന്നു 18000 രൂപ അടങ്ങിയ ബാഗും മൊബൈൽ ഫോണും. രാവിലെ പത്ത് മണി യോടെ തൃക്കണ്ണാട് ത്രയംബകേ ശ്വര ക്ഷേത്രത്തിൽ ദർശനം നട ത്തിയ ശേഷം ശ്രീജയും കുടുംബ വും നാട്ടിലേക്ക്‌മടങ്ങുമ്പോഴാണ് ബാഗ് റോഡിലേക്ക് തെറിച്ചുവീ ണത്. കാറിന് പിന്നാലെ യാത്ര പോവുകയായിരുന്ന അഷ്ക്കർ അലി ഓട്ടോ സൈഡിൽ നിർ ത്തി ബാഗ് എടുത്ത ശേഷം ഉച്ച ത്തിൽ വിളിച്ചെങ്കിലും കാർ നി ർത്തിയില്ല. ബാഗിൽ ഫോൺ ഉണ്ടായെങ്കിലും നമ്പർ ലോക്ക് ചെയ്തതിനാൽ വിളിച്ച് അറിയി ക്കാനും കഴിഞ്ഞില്ല.


ഓട്ടോ ഡ്രൈവർ ഉടൻ തന്നെ നാട്ടിലെയും പയ്യന്നൂരിലെയും കണ്ണൂർ ജില്ലയിലെയും ഓട്ടോ ഡ്രൈവർമാരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളിലേക്ക് ബാഗും പണവും കളഞ്ഞുകിട്ടിയ വിവരം പോസ്റ്റ് ചെയ്തു. ഈ സമയം കാറിൽ കു ടുംബം നീലേശ്വരത്ത് എത്തിയി രുന്നു. സുഹൃത്തുക്കൾ മുഖേന വി വരം അറിഞ്ഞ പണം നഷ്ടപ്പെ ട്ടവർ അഷ്ക്കർ അലിയുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം തിരിച്ചുവന്നു. അഷ്ക്കർ അലി കാഞ്ഞങ്ങാട് വരെ ഓട്ടോ ഓടി ച്ചുചെന്ന് ബാഗും പണവും ശ്രീജ യെ ഏൽപ്പിച്ചു.


നഷ്ടപ്പെട്ട പണവും ബാഗും തിരി ച്ചുകിട്ടുമെന്ന് പ്രതീക്ഷയുണ്ടായി ല്ലെന്നും വലിയ ഉപകാരമാണ് ചെയ്തതെന്നും കുടുംബം ഓട്ടോ ഡ്രൈവറോട് പറഞ്ഞു.യുവാവി ന്റെ സത്യസന്ധതയെ കുടുംബ വും നാട്ടുകാരും ഓട്ടോഡ്രൈവ ർമാരും പ്രകീർത്തിച്ചു. അഷ്ക്ക ർ അലി 13 വർഷമായി കല്ലിങ്കാ ൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈ വറാണ്.

Post a Comment

0 Comments