കാഞ്ഞങ്ങാട്: തിരിച്ചുവന്ന എല്ലാ പ്രവാസികൾക്കും സർക്കാർ പെൻഷൻ അനുവദിക്കണമെന്ന് കോയാപള്ളി ബിസിനസ് സർക്കിൾ ആവശ്യപ്പെട്ടു. അതിഞ്ഞാൽ പ്രവാസി ഫെസ്റ്റ് സീസൺ 5ന്റെ പ്രചാരണാർത്ഥം കോയാപ്പള്ളി ബിസിനസ് സർക്കിൾ സംഘടിപ്പിച്ച എക്സ് പ്രവാസി മീറ്റ് കോയപ്പള്ളി ബിസിനസ് സർക്കിൾ പ്രസിഡണ്ട് ആഷിക് ഹന്നയുടെ അധ്യക്ഷതയിൽ അതിഞ്ഞാൽ പ്രവാസി ഫെസ്റ്റ് സീസൺ 5 ട്രഷറർ റിയാസ് അസ്ലം ഉദ്ഘാടനം ചെയ്തു. അതിഞ്ഞാൽ ഖത്തീബ് ടി ടി അബ്ദുൽ ഖാദർ അസ്ഹരി, കോയാപള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാർ, അതിഞ്ഞാൽ ജമാഅത്ത് പ്രസിഡന്റ് വി കെ അബ്ദുല്ല ഹാജി, കോയാപള്ളി കമ്മിറ്റി പ്രസിഡണ്ട് കെ കെ അബ്ദുല്ല, ജനറൽ സെക്രട്ടറി അഷ്റഫ് ഹന്ന, മാട്ടുമ്മൽ ഹസ്സൻ ഹാജി,എ ഹമീദ് ഹാജി , തെരുവത്ത് മൂസ ഹാജി, ബഷീർ വെള്ളിക്കോത്ത്, എം ഹമീദ് ഹാജി,പാലക്കി മുഹമ്മദ് കുഞ്ഞി, സി എച്ച് സുലൈമാൻ,ജിദ്ദ കുഞ്ഞബ്ദുല്ല ഹാജി,പി എം ഫാറൂഖ്,അസീസ് മടിയൻ, പിഎം ഫൈസൽ, കെ കുഞ്ഞു മൊയ്തീൻ, പി വി സെയ്തു ഹാജി, ബി മുഹമ്മദ്, ഹമീദ് ചേരക്കാടത്ത്,എം എം മുഹമ്മദ് ഹാജി, ഖാലിദ് അറബിക്കടത്ത്,അബ്ദുസമദ് പാറപ്പള്ളി എന്നിവർ സംസാരിച്ചു.വനിതകൾക്കും കുട്ടികൾക്കുമായി നടന്ന വിവിധ കലാകായിക പരിപാടി വനിതാ വിംഗ് കോഡിനേറ്റർ സമീറ സി എച്ചിന്റെ അധ്യക്ഷതയിൽ അഡ്വക്കറ്റ് അക്ഷയ പടിക്കൽ ഉദ്ഘാടനം ചെയ്തു. ബിസിനസ് സർക്കിൾ ഭാരവാഹികളായ പി എം ഷുക്കൂർ, സൺലൈറ്റ് മൊയ്തു, അഷ്റഫ് എല്‍ ഐ,പി എം ജലീൽ, അഷ്കർ ലീഗ്, ഇസ്മയിൽ പി ബി, ആഷിക് ഹസ്സൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. കോയാപള്ളി ബിസിനസ് സർക്കിൾ സെക്രട്ടറി ഷബീർ ഹസ്സൻ ട്രഷറർ തമീം മൌവ്വൽ നന്ദിയും പറഞ്ഞു.
0 Comments