ദുബായിൽ ഇനി എം പി എൽ കാലം; മംഗൽപാടി പ്രീമിയർ ലീഗ് ഏഴാം സീസൺ ഡിസംബർ-ജനുവരി മാസങ്ങളിൽ

LATEST UPDATES

6/recent/ticker-posts

ദുബായിൽ ഇനി എം പി എൽ കാലം; മംഗൽപാടി പ്രീമിയർ ലീഗ് ഏഴാം സീസൺ ഡിസംബർ-ജനുവരി മാസങ്ങളിൽ



ദുബൈ: പുറം നാട്ടിൽ വെച്ച് നടക്കുന്ന മംഗൽപാടി പഞ്ചായത്തുകാരുടെ ഏറ്റവും വലിയ കായിക മാമാങ്കമായ മംഗൽപാടി പ്രീമിയർ ലീഗിന്റെ ഏഴാം സീസൺ ഈ വർഷം 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിൽ യു എ ഇയുടെ വിവിധ ഔട്ട്ഡോർ, ഇൻഡോർ മൈതാനങ്ങളിലായി നടത്താൻ ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പുതിയ കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യത്തെ എക്സികുട്ടീവ് യോഗം 'ഓറിയന്റേഷൻ മീറ്റ്' എം പി എൽ പരിപാടികൾക്കായുള്ള അന്തിമ രൂപരേഖ അംഗീകരിച്ചു. ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ സെക്രട്ടറി സുബൈർ കുബണൂർ ഓറിയന്റേഷൻ മീറ്റ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ബപ്പായിത്തൊട്ടി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അൻവർ മുട്ടം സ്വാഗതവും ട്രഷറർ ഹാഷിം ബണ്ടസാല നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ബേരികെ, നേതാക്കളായ മുഹമ്മദ് കളായി, മുനീർ ബേരിക, ജബ്ബാർ ബൈദല, റസാഖ് ബന്തിയോട്, ഫാറൂഖ് അമാനത്, ജംഷീദ് അട്ക തുടങ്ങിയവർ പ്രസംഗിച്ചു. എം പി എല്ലിന്റെ സമഗ്രമായ നടത്തിപ്പിനായി ജബ്ബാർ ബൈദല ചെയർമാനും മുനീർ ബേരിക കൺവീനറും ഖാലിദ് മണ്ണംകുഴി ട്രഷററുമായുള്ള ഇവന്റ് കമ്മിറ്റി നിലവിൽ വന്നു. അബ്ദുള്ള പച്ചമ്പള വൈസ് ചെയർമാനും നൗഷാദ് എച്ച് എൻ ജോയിന്റ് കൺവീനറുമാണ്. മറ്റു സബ് കമ്മിറ്റികൾ ഇവയാണ്: ക്രിക്കറ്റ്: റഹീം ഉപ്പള ഗേറ്റ് (ചെയർമാൻ), സജ്ജാദ് മണിമുണ്ട, അഷ്പാക് നയാബസാർ, മുഹമ്മദ് കുഞ്ഞി പേരൂർ (കോർഡിനേറ്റർമാർ) ഫുട്ബാൾ: സർഫ്രാസ് സിറ്റിസൺ (ചെ), ഇമ്രാൻ മള്ളങ്കൈ, ആസിഫ് ബണ്ടസാല, അസ്ഫാൻ കുക്കാർ (കോ) ബാഡ്മിന്റൺ: അലി മുട്ടം (ചെ), ജാനിസ് അട്ക, അക്ബർ പെരിങ്കടി (കോ) ഇവന്റ്: ഇദ്‌രീസ് അയ്യൂർ (ചെ), മുനീർ പ്രതാപ് നഗർ, റഹീം കുബണൂർ, ഫാറൂഖ് മാളിഗ (കോ) മാർക്കറ്റിംഗ്: റസാഖ് ബന്തിയോട് (ചെ), റിസ്‌വാൻ മണിമുണ്ട (കോ) മീഡിയ: സാദിഖ് ഷിറിയ (ചെ), കാസിം ഹേരൂർ, റഫീഖ് ബപ്പായിതൊട്ടി (കോ) ഫുഡ് കമ്മിറ്റി: ഫാറൂഖ് ഒളിമ്പിയ (ചെ), മഹ്മൂദ് മള്ളങ്കൈ, റഹീം എച്ച് എൻ, സൈഫു ഉപ്പള, ഇഖ്ബാൽ പച്ചിലംപാറ (കോ).

Post a Comment

0 Comments