നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ 10 പേരുടെ നില ഗുരുതരം. ആകെ 154 പേർക്ക് പരുക്കുണ്ട്.
ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജ്, കണ്ണൂർ മിംസ് എന്നിവിടങ്ങളിൽ ചികിത്സയിലുള്ളവരാണ് ഗുരുതരനിലയിലുള്ളത്. ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
0 Comments