ചെറുവത്തൂർ : ചെറുവത്തൂർ മർച്ചൻ്റ്സ് അസോസിയേഷൻ ആൻ്റ് മർച്ചൻ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിൻ്റെ ഭാഗമായി ഡിസംബർ 18 മുതൽ ജനുവരി 5 വരെ ചെറുവത്തൂരിൽ വെച്ച് സംഘടിപ്പിക്കുന്ന ചെറുവത്തൂർ ഫെസ്റ്റിൻ്റെ സംഘാടക സമിതി രൂപീകരണയോഗം KVVES കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പി പി മുസ്തഫ , ഡോക്ടർ മുഹമ്മദലി, പഞ്ചായത്ത് അംഗങ്ങളായ രാജേന്ദ്രൻ പയ്യാടക്കത്ത്, റഹ്മത്ത് ടീച്ചർ , ബുഷ്റ എംടി പി രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കൂത്തൂർ കണ്ണൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ , ടി.സി കുഞ്ഞബ്ദുള്ള ഹാജി, എ.കെ.ചന്ദ്രൻ, തിമിരി ബേങ്ക് പ്രസിഡണ്ട് ടി.ശശിധരൻ, ഫാർമേഴ്സ് ബാങ്ക് വൈസ് പ്രസിഡന്റ് ഡോക്ടർ ശശിധരൻ, ബസ്സ് ഓണേഴ്സ് അസോസിയേഷൻ നേതാവ് ലക്ഷ്മണൻ, ബേക്കേഴ്സ് അസോസിയേഷൻ ഷുഹൈബ് , ഏകോപന സമിതി പിലിക്കോട് യൂണിറ്റ് പ്രസിഡണ്ട് രവി , സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് ചീമേനി, വനിതാ വിംഗ് നേതാക്കളായ ലീലാവതി , പ്രീത, ചുമട്ട് തൊഴിലാളി പ്രതിനിധികൾ, ജനറൽ സെക്രട്ടറി കെ.സി സതീശൻ, ട്രഷറർ എസ് എൻ രഞ്ജിത്ത് , ഹരിദാസ് വി പി എന്നിവർ സംസാരിച്ചു.
ചെറുവത്തൂർ ഫെസ്റ്റ് സീസൺ 7 ൻ്റെ
സംഘാടക സമിതി ചെയർപേഴ്സൻ ആയി സി.വി പ്രമീള, വർക്കിംഗ് ചെയർമാൻ സി. രഞ്ജിത്ത് , ജനറൽ കൺവീനർ കെ.സി സതീശൻ, ട്രഷറർ എസ് എൻ രഞ്ജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.
0 Comments