കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ ഒരു ദിവസത്തെ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ദിവ്യയെ ഹാജരാക്കിയത്. രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനാണ് അപേക്ഷ നല്‍കിയിയത്. ഇന്നു വൈകുന്നേരം അഞ്ചുവരെ മാത്രമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കോടതി ഉത്തരവ് നല്‍കിയത്. ഇതുപ്രകാരം സിറ്റി കമ്മിഷ്ണറുടെ നേതൃത്വത്തില്‍ എസിപി ഓഫീസില്‍ എത്തിച്ച് ദിവ്യയെ ചോദ്യം ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. അതിനിടെ ജിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്.
0 Comments