ബേക്കൽ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ,ബേക്കൽ റിസോർട്സ് ഡവലപ്മെൻ്റ് കോർപറേഷൻ , ടൂറിസം ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ കേരള പിറവിദിനാഘോഷത്തിൻ്റെ ഭാഗമായി ബേക്കൽ ബീച്ച് ക്ലീനിംഗ് ക്യാംബൈൻ സംഘടിപ്പിച്ചു.തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജ് ,നെഹ്‌റു ആർട്സ് ആൻ്റ് സയൻസ് കോളേജ് എം.ഐ.സി ചട്ടംച്ചാൽ എന്നീ കോളേജുകളിലെ ടൂറിസം ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ ,ബേക്കലിലെ ക്ലീൻ ഡെസ്റ്റിനേഷൻ സ്റ്റാഫ് ക്യാംമ്പിൽ പങ്കെടുത്തു.
DTPC സെക്രട്ടറി ലിജോ ജോസഫ്, BRDC എം.ഡി ഷിജിൻ പറമ്പത്ത്,ടൂറിസം ക്ലബ്ബ് സ്റ്റേറ്റ് കോർഡിനേറ്റർ സച്ചിൻ P,ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് ,ടൂറിസം ക്ലബ്ബ് ടെക്ക്നിക്കൽ കോർഡിനേറ്റർ റെസ,തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജ് ഫാക്കൽറ്റി ബിനീഷ് മോഹൻ,നെഹ്റു കോളേജ് ഫാക്കൽറ്റി ഡോ.റജീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ടൂറിസം ക്ലബ്ബുകളുടെ സഹകരണത്തോടെ കേരള ടൂറിസം സംസ്ഥാനനത്തൊട്ടാകെ നടത്തിയ പരിപാടിയുടെ ഭാഗമായാണ് ബീച്ച് ക്ലീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.
0 Comments