അതിഞ്ഞാൽ: അതിഞ്ഞാൽ ബിസിനസ് സർക്കിൾ എൽഎൽബി പരീക്ഷ പാസായി നാടിന് അഭിമാനമായ അഡ്വ : അക്ഷയ പടിക്കാലിനെ അനുമോദനവും ജോലിയാവശ്യാർത്ഥം വിദേശത്ത് പോകുന്ന നാടിന്റെ സജീവ പ്രവർത്തകൻ അബൂബക്കർ ജാസിറിന് യാത്രയയപ്പും നൽകി. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ അഖിൽ വി പി ഉദ്ഘാടനം ചെയ്തു. ടി മുഹമ്മദ് അസ്‌ലം അധ്യക്ഷനായി. മട്ടുമ്മൽ ഹസ്സൻ ഹാജി, ഹമീദ് ചേരക്കാടത്ത്, പി എം ഫാറൂഖ്, പി എം ഷുക്കൂർ, ആഷിക് ഹന്ന എന്നിവർ സംസാരിച്ചു.അഷ്റഫ് ഹന്ന സ്വാഗതവും ഷബീർ ഹസ്സൻ നന്ദിയും പറഞ്ഞു
0 Comments