കാഞ്ഞങ്ങാട്: കൊളവയൽ കൂട്ടായ്മയുടെ ഒരുമയിൽ ഒരു നേരം എന്ന പരിപാടിയുടെ ഭാഗമായി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ കിഡ്നി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും
കൊളവയൽ ദാറുൽ മദ്രസയിൽ വെച്ച് നടന്നു. 164 പേര് കിഡ്നി രോഗ നിർണയ ക്യാമ്പിൽ പങ്കെടുത്തു. ഷംസുദ്ദീൻ കൊളവയലിൻ്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞഹമ്മദ് ഹാജി പാലക്കി യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കൊളവയൽ മുസ്ലിം ജമാഅത്ത് ഖത്തീബ് അബ്ദുൽ റഹ്മാൻ ദാരിമി, അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹംസ സി എച്ച്, ഇബ്രാഹിം ആവിക്കൽ, കുഞ്ഞാമിന സി, ഷക്കീല ബദ്റുദ്ദീൻ, കൊളവയൽ മുസ്ലിം ജമാഅത്ത് പ്രസിഡൻ് സി സുലൈമാൻ ഹാജി, കാഞ്ഞങ്ങാട് മുസ്ലിം ഖാന പ്രസിഡൻ്റ് ചുമതലയുള്ള സെക്രട്ടറി ബി എം മുഹമ്മദ് കുഞ്ഞി, മാഹിൻ മുഹമ്മദ് കുഞ്ഞി, പി കെ കണ്ണൻ, ആയിഷ ഫർസാന, ഇബ്രാഹിം സി പി, എം. വി നാരായണൻ, കൃപേഷ് ഇട്ടമ്മൽ, അബ്ദുൽ റഹീം (അദ്രി), ഹാരിസ് കെ വി, ശിഹാബ് കെ , ബഷീർ കൊത്തിക്കാൽ, ഹസീബ്, നദീം, ആബിദ് എ ഇ,നിസാമുദ്ദീൻ സി, ഹംസ കൊളവയൽ, സിറാജ് തായൽ, മുഷ്താഖ് ഹുദവി, സാഹിർ കെ എന്നിവർ ആശംസകൾ അർപ്പിച്ചു .
ഉദ്ഘാടന പരിപാടിക്ക് ശേഷം നടന്ന രോഗ നിർണയ ക്യാമ്പിനും ബോധവൽക്കരണ ക്ലാസിനും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ട്രെയിനർ കൂടിയായ മൂസ ഫൗലത്, ഡയാലിസിസ് സെന്റർ ഇൻ ചാർജ് സജാദ്, കോഡിനേറ്റർ മുനീബ് ഇളമരം എന്നിവർ നേതൃത്വം നൽകി.
യോഗത്തിൽ ഖാലിദ് കൊളവയൽ സ്വാഗതവും റഫീഖ് മുല്ലക്കൽ നന്ദിയും പറഞ്ഞു. '
0 Comments