ഉപജീവന മാർഗമായിരുന്ന കടലവണ്ടി കുഴിയിലേക്ക് വീണ് തകർന്നു; ഹാരിസിന് പുതിയ വണ്ടി നൽകി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ

ഉപജീവന മാർഗമായിരുന്ന കടലവണ്ടി കുഴിയിലേക്ക് വീണ് തകർന്നു; ഹാരിസിന് പുതിയ വണ്ടി നൽകി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ





കാഞ്ഞങ്ങാട്: ഉന്തുവണ്ടിയിൽ കടലയും കക്കിരിയും വിറ്റു  ഉപജീവനം നടത്തിയിരുന്ന ചിത്താരിയിലെ ഹാരിസിന്റെ വണ്ടിയും  സാധനങ്ങളും കഴിഞ്ഞയാഴ്ച കൊട്ടിലങ്ങാട്ടെ കുഴിയിൽ വീണ് പൂർണ്ണമായും തകർന്നിരുന്നു.  ഇതറിഞ്ഞ സൗത്ത് ചിത്താരിയിലെ എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ ഹാരിസിന് നൽകുന്ന  പുതിയ വണ്ടി സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്ത് വെച്ച് അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സി കെ ഇർഷാദ് കൈമാറി. അബ്ദുല്ല സഅദി പ്രാത്ഥന നിർവഹിച്ചു. വാർഡ് മുസ്ലിം ലീഗ്  പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ, രിഫാഹി അബ്ദുൽഖാദർ ഹാജി,  കെ സി മുഹമ്മദ്‌കുഞ്ഞി, അബ്ദുൾറഹ്മാൻ എ.കെ, ഹബീബ് മാട്ടുമ്മൽ, അമീൻ മാട്ടുമ്മൽ, മജീദ് എ കെ, എന്നിവർ സംബന്ധിച്ചു.


ഫോട്ടോ: കുഴിയിലേക്ക് വീണ് ഉപജീവന മാർഗമായിരുന്ന കടലവണ്ടി  തകർന്ന ഹാരിസിന് സൗത്ത് ചിത്താരി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ  നൽകുന്ന പുതിയ വണ്ടി അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സി കെ ഇർഷാദ് കൈമാറുന്നു .


Post a Comment

0 Comments